Posts

Union Budget :2023-24 : Malayalam

Image
ബഡ്ജറ്റൊക്കെയെന്തിന്? കാര്യമുണ്ട്!! ---------------------------------------------------------------- "ഇതൊക്കെ കേട്ടിട്ട് നമുക്ക് വല്ല കാര്യവുമുണ്ടോ? നമ്മൾ പണിയെടുത്താൽ നമുക്ക് ജീവിക്കാം." ബഡ്ജറ്റ് അവതരണം, ഇലക്ഷൻ, പുതിയ നിയമങ്ങൾ, നയങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ചർച്ചകൾ ഉടലെടുക്കുന്ന സാഹചര്യങ്ങളിൽ എല്ലാക്കാലത്തും ചിലയിടങ്ങളിൽ നിന്ന് ഉയർന്നുപൊങ്ങുന്ന ഒരു വാചകമാണിത്. വാസ്തവത്തിൽ ഈ ചോദ്യം ശരിയാണോ? അല്ലെന്നാണ് എന്റെ പക്ഷം. ഒരു രാജ്യത്തിന്റെ ഏറ്റവും താഴെത്തട്ടിൽ നിർത്താവുന്ന ഭിക്ഷാടകർ മുതൽ ഏറ്റവും മുകളിൽ നിൽക്കുന്ന വമ്പൻ മുതലാളിമാർ വരെയുള്ള എല്ലാത്തരം ജനങ്ങളെയും ഒരു രാജ്യത്തിന്റെ ഭരണത്തിലും സമ്പദ് വ്യവസ്ഥയിലും നിയമങ്ങളിലും വരുന്ന ചെറിയ ചലനങ്ങൾ പോലും ബാധിക്കും, പ്രത്യേകിച്ച് ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്ത്! എങ്ങനെയാണത്? ഭിക്ഷാടകർ മുതലുള്ള രാജ്യത്തിന്റെ പൗരന്മാർക്ക് രാജ്യം നൽകുന്ന ക്ഷേമനിധികൾ, കർഷകർക്ക് നൽകുന്ന സബ്‌സിഡികൾ, നിക്ഷേപകർക്ക് നൽകുന്ന നിക്ഷേപ പദ്ധതികൾ, ചെറുപ്പക്കാർക്ക് തൊഴിൽ ലഭ്യമാക്കാനെടുക്കുന്ന നടപടികൾ തുടങ്ങീ, ഒരു നാടിന്റെ മുക്കിനും മൂലയ്ക്കും വരെ പ്രാധാന്യമുള്ള കാര്...